Skip to main content

ജനസംഖ്യാ ദിനം ആചരിച്ചു

ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും ഏറനാട് താലൂക്ക് കമ്മിറ്റിയും എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി യൂനിറ്റും സംയുക്തമായി ജനസംഖ്യാദിനം ആചരിച്ചു. അരിമ്പ്ര ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു.ജനസംഖ്യാ നിയന്ത്രണത്തിന് അനിവാര്യമായ നിര്‍ദ്ദേശങ്ങള്‍ വേണമെന്നും  ജനസംഖ്യാ വര്‍ധനവ് വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിക്‌സന്‍ വിക്ടര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ ഓഫീസര്‍ ഗീതാഞ്ജലി, അഡ്വ. സി.എം അബ്ദുല്‍ നാസര്‍, ഡോ.യു.ബാബു, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ജഹ്ഫര്‍, പ്രധാനധ്യാപിക പി.റ്റി.അജിത ലീഗല്‍ സര്‍വ്വീസ് സെക്രട്ടറി സനൂപ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍, ബിനോഷ്, മാധവന്‍, മജീദ് എന്നിവര്‍ സംസാരിച്ചു.

 

date