Skip to main content

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ഉദ്ഘാടനം ചെയ്തു

 

    സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നെടുമങ്ങാട് നെട്ടയില്‍ നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ ഉദ്ഘാടനം ചെയ്തു.  പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  ഫ്‌ളാറ്റ് ടൈപ്പിലുള്ള 12 ക്വാര്‍ട്ടേഴ്‌സുകളാണ് നിര്‍മിച്ചത്.  
    നെടുമങ്ങാട് റെസ്റ്റ്ഹൗസിന്റെ വിപുലീകരണത്തിനും ചടങ്ങില്‍ തുടക്കമായി.  കോണ്‍ഫറന്‍സ് ഹാള്‍, കാന്റീന്‍, മുറികള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.  

    സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, വൈസ് ചെയര്‍പേഴസണ്‍ ലേഖാ വിക്രമന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. ഹരികേശന്‍ നായര്‍, റ്റി.ആര്‍. സുരേഷ്, റഹിയാനത്ത് ബീവി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഇ.കെ. ഹൈദ്രു, എക്‌സി. എന്‍ജിനീയര്‍ വി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.പി. 744/2019)

 

date