Skip to main content

വ്യവസായ അദാലത്ത് ഓഗസ്റ്റ് ഒന്നിന്

 

    തിരുവനന്തപുരം ജില്ലയിലെ വ്യവസായ അദാലത്ത് ഓഗസ്റ്റ് ഒന്നിന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.  വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയിലാണ് അദാലത്ത്.  ചെറുകിട വ്യവസായവും അനുബന്ധ മേഖലകളിലെ പ്രശ്‌നങ്ങളും പരാതികളും നിര്‍ദേശങ്ങളും ഖനന മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അദാലത്തില്‍ മന്ത്രി നേരിട്ട് പരിഗണിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.  

    വിവിധ വകുപ്പുകളില്‍ നിന്നുമുള്ള വ്യവസായ ലൈസന്‍സ്, ക്ലിയറന്‍സ്, നിരാക്ഷേപ പത്രങ്ങള്‍, വായ്പകള്‍ മുതലായവയും പരിഗണിക്കും.  അദാലത്തില്‍ പരിഗണിക്കുവാനുള്ള പരാതികളും അപേക്ഷകളും വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സ് കോമ്പൗണ്ടിലെ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ ജൂലൈ 25 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് സ്വീകരിക്കും.  മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പുമായി ബന്ധപ്പെട്ടവ ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫീസിലും സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2326756.
(പി.ആര്‍.പി. 745/2019)

 

date