Skip to main content

ഇന്‍കം ടാക്സ് ഇ-ഫയലിംഗ്, ടിഡിഎസ് ശില്‍പശാല നടത്തി

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ഇന്‍കം ടാക്സ് ഇ-ഫയലിംഗ്, ടിഡിഎസ് നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ശില്‍പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആദായ നികുതി ഇ-ഫയലിംഗിനെക്കുറിച്ചും, വകുപ്പ് മേധാവികള്‍ക്ക് ടിഡിഎസ് നിയമങ്ങളെക്കുറിച്ചുമാണ് ശില്‍പശാല. സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (സിജിഇഡബ്ല്യുസിസി) യുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. 
ഭരണഘടനയുടെയും സര്‍ക്കാരിന്റെയും ജനങ്ങളുടെയും പ്രതിനിധിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കണമെന്നും കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്ര്യൂസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ റെയ്ഞ്ച് ഇന്‍കം ടാക്സ് ജോയിന്റ് കമ്മീഷണര്‍ കെ സദാനന്ദന്‍, സിജിഎസ്ടി ജില്ലാ സൂപ്രണ്ട് പി വി നാരായണന്‍, കെ രാജേഷ് എന്നിവര്‍ സംസാരിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരായ എന്‍ അശോകന്‍, എ മുരളീധരന്‍, കെ ശ്രീജേഷ്, സി മധുസൂദനന്‍, സ്മിത രാജേന്ദ്രനാഥ് തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
പി എന്‍ സി/2404/2019

 

date