Skip to main content

നാഷണൽ ലോക് അദാലത്ത് ഇന്ന്

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാഷണൽ ലോക് അദാലത്ത് തൃശൂർ ജില്ലയിലെ 6 താലൂക്ക് ആസ്ഥാനങ്ങളിൽ ഇന്ന് (ജൂലൈ 13) രാവിലെ 10 ന് നടക്കും. ഭൂമി വില കുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ വകുപ്പിൽ നിലവിലുളള അറുനൂറോളം കേസുകൾ അദാലത്തിൽ പരിഗണിക്കും. വാഹനാപകട നഷ്ടപരിഹാരതുക ലഭിക്കുന്നതിനുളള 1600 കേസുകളും ബാങ്കുകളുടെ 1000 കേസുകളും മൊബൈൽ കമ്പനികളുടെ 2500 പരാതികളും അദാലത്തിൽ പരിഗണിക്കും. ഒരു ജൂഡീഷ്യൽ ഓഫീസറും ഒരു അഭിഭാഷകനും ഓരോ ബൂത്തിലും കേസുകൾ കേൾക്കുന്നതിന് ഉണ്ടാകുമെന്നു ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ : 0487-2363770.

date