Skip to main content

റോഡുകളുടെ നിര്‍മ്മാണത്തിന് ജിയോ ടെക്‌സ് നിര്‍ബന്ധമാക്കും മന്ത്രി ജി. സുധാകരന്‍

സംസ്ഥാനത്തെ റോഡുകളുടെ ബി.സി പ്രവര്‍ത്തിയില്‍ ജിയോ ടെക്‌സുകള്‍ നിര്‍ബന്ധമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. സ്വാഭാവിക റബ്ബര്‍ ചേര്‍ത്ത  ബിറ്റുമിനൊപ്പം ഷ്രഡ് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൂടി ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം കയര്‍ ജിയോ ടെക്‌സുകള്‍ കൂടി നിര്‍ബന്ധമാക്കും. ഇതിലൂടെ റോഡിന്റെ ഗുണമേ•ക്കൊപ്പം കയര്‍ വ്യവസായത്തിന്റെ  സംരക്ഷണവും  ഉറപ്പു വരുത്താനാവും. എടക്കര മരുത റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആസ്തി വികസിപ്പിക്കുന്നതിനൊപ്പം നിലവിലുള്ളവയുടെ സംരക്ഷണത്തിലും സര്‍ക്കാര്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. മഴക്കാലം കഴിയുന്നതോടു കൂടി ഓരോ മണ്ഡലത്തിലേക്കും  നാലു മുതല്‍  അഞ്ചു കോടി വരെ മെയിന്റനന്‍സ് ഇനത്തില്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു,. പുതിയ പാലവും റോഡും കെട്ടിടങ്ങളും വരുന്നതോടൊപ്പം പുതിയ സംസ്‌കാരവും രൂപപ്പെടുത്താന്‍ നമുക്കാവണം. പാതയോരങ്ങളിലെ പാര്‍ക്കിങില്‍ ഒരു പുതിയ ശീലം രൂപപ്പെടേണ്ടത് അത്യാവശ്യമാണ്. കാല്‍നടക്കാര്‍ക്ക്  കൂടി മാന്യമായ പരിഗണന നല്‍കണം. പ്രാദേശിക ഭരണകൂടങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നിലമ്പൂര്‍ ഗൂഡല്ലൂര്‍ റോഡിലെ എടക്കര മുസ്ലിയാരങ്ങാടി യില്‍ നിന്നും ആരംഭിച്ചു  മരുത നഞ്ചന്‍കോട് റോഡില്‍ അവസാനിക്കുന്ന ഈ റോഡിന് 12. 800 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. നിലവില്‍ ശരാശരി. 3. 80 മീറ്റര്‍ ടാറിങ് വീതിയുള്ള റോഡ് 5.50 മീറ്റര്‍ വീതിയില്‍ ആക്കി ബി.എം ആന്‍ഡ് ബിസി ചെയ്യുകയും അത്യാവശ്യ സ്ഥലങ്ങളില്‍ കാനകളുടെ നിര്‍മ്മാണം, കലുങ്കുകളുടെ  നിര്‍മ്മാണം, സംരക്ഷണഭിത്തികളുടെ നിര്‍മ്മാണം, റോഡ് സുരക്ഷക്കായുള്ള റോഡ് മാര്‍ക്കിംഗ്, സൂചന ബോര്‍ഡ് തുടങ്ങിയവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചടങ്ങില്‍  പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി സുഗതന്‍,  എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു. ജില്ലാ പഞ്ചായത്ത് അംഗം ഒ.ടി. ജെയിംസ്, എടക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കബീര്‍ പനോളി, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണി, ഗ്രാമപഞ്ചായത്തംഗം സന്തോഷ് കപ്രാട്ട്, വിവിധ സംഘടനാ പ്രതിനിധികളായ  ബാബു തോപ്പില്‍, നാസര്‍ കാങ്കട, ഉമ്മര്‍, ഇസ്മായില്‍ എരഞ്ഞിക്കല്‍, ബിനോയി പാട്ടത്തില്‍, പൊതുമരാമത്ത് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ. ജി.വിശ്വ പ്രകാശ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.ഗീത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

 

date