Skip to main content

മൂന്ന് വര്‍ഷത്തിനിടെ നിലമ്പൂരില്‍ നടപ്പാക്കിയത് 600 കോടിയുടെ പ്രവൃത്തികള്‍ നിലമ്പൂര്‍ കരുളായി നെടുങ്കയം റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനംചെയ്തു

മൂന്ന് വര്‍ഷത്തിനിടെ നിലമ്പൂര്‍ മണ്ഡലത്തില്‍  600 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. നിലമ്പൂര്‍ കരുളായി നെടുങ്കയം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴില്‍ കൂടുതല്‍ പ്രവൃത്തികള്‍ നടന്ന  മണ്ഡലങ്ങളില്‍ ഒന്നാണ് ഇത്. പ്രളയ പുനര്‍ നിര്‍മ്മിതിക്കായി മികച്ച പരിഗണന നല്‍കിയ മണ്ഡലങ്ങളില്‍ ഒന്നുമാണ് നിലമ്പൂര്‍. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ സങ്കുചിതത്വം മറന്നു പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാവണം എന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 16 കോടി രൂപ ചെലവഴിച്ചാണ്  താഴെ ചന്തക്കുന്ന്  മുതല്‍ കരുളായി ചെറുപുഴ പാലം വരെ 11 കിലോമീറ്റര്‍ വീതിയിലും ഏഴ് മീറ്റര്‍ വീതിയിലും റോഡ്  റബ്ബൈറസ് ചെയ്യുന്നത്. ഇതിന്റെ  ഭാഗമായി  മുക്കട്ടയിലും കരുളായിയിലും ബസ് ബേകള്‍ നിര്‍മ്മിക്കും. 10 കള്‍വെര്‍ട്ടുകള്‍ പുതുക്കി പണിയും.
ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുല്‍ വഹാബ് എംപി മുഖ്യപ്രഭാഷണം നടത്തി. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍, വൈസ് പ്രസിഡണ്ട് കെ ശരീഫ, ജില്ലാ പഞ്ചായത്ത് അംഗം സെറീന മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍ എ കരീം, ഫാത്തിമ്മ സലീം, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍ മാന്‍ കെ മനോജ്, വിവിധ സംഘടനാ പ്രതിനിധികള്‍ ആയ പി ബാലകൃഷ്ണന്‍, ടി സുരേഷ് ബാബു, വി വേലായുധന്‍, കക്കോടന്‍ അബ്ദുല്‍ നാസര്‍, എരഞ്ഞിക്കല്‍ ഇസ്മായില്‍,  ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.കെ മുഹമ്മദ് ഇസ്മായില്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ.സി.മി, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ടി മുഹ്‌സിന്‍ എന്നിവര്‍ സംസാരിച്ചു.

 

date