Skip to main content

മലപ്പുറം സബ് രജിസ്ട്രാര്‍ കെട്ടിട നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു.  പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍ുകകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി പറഞ്ഞു. രജിസട്രേഷന്‍ വകുപ്പിലും അതിനാവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുകയാണ്. സംസ്ഥാനത്ത് 51 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ട്. അതില്‍ ആറെണ്ണം മലപ്പുറത്താണ്.  പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരാണ്. മാന്യമായി പെരുമാറത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മുക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത് അതിന്റെ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. പി.ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു.
മേല്‍മുറി, പാണക്കാട്, ഒതുക്കുങ്ങല്‍, മലപ്പുറം, പൊന്‍മള, കോഡൂര്‍ വില്ലേജുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്നതാണ് മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ്. 1883 ജനുവരി ഒന്നിന് തുടങ്ങിയ ഓഫീസിന്റെ കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്നാണ് പുതുക്കി പണിയാന്‍ തീരുമാനിച്ചത്. 1.05 കോടി ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കുക
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി ഷാജി, ബി.ഫാത്തിമ,  കെ. മൊയ്തീന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.അലക്‌സാണ്ടര്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.ജി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

 

date