Skip to main content

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ കോഴ്സുകളിലേക്ക് പ്രവേശനം

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ കോഴ്സുകളിലേക്ക് പ്രവേശനം

കേരള സര്‍ക്കാര്‍ സാംസ്‌കാരിക-കാര്യവകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യാ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തില്‍ താഴെപ്പറയുന്ന കോഴ്‌സുകള്‍ 2019 ആഗസ്റ്റ് മുതല്‍ ആരംഭിക്കുന്നു.

1.    പോസ്റ്റ് ഗ്രാഡ്വേറ്റ്ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരുവര്‍ഷം)

     യോഗ്യത- ബിടെക്-സിവില്‍ എന്‍ജീനിയറിംഗ്/ ബി ആര്‍ക്ക്,പ്രായപരിധി ഇല്ല.

2.   സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ ( ഒരുവര്‍ഷം )

പ്രായപരിധി-  35 വയസ്സ്,. യോഗ്യത-  എസ്.എസ്.എല്‍.സി,

       50% സീറ്റ് വിശ്വകര്‍മ്മ വിഭാഗത്തിന്.

3.   ഡിപ്ലോമ ഇന്‍ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ കറസ്‌പോണ്‍ണ്ടന്‍സ് കോഴ്‌സ്

യോഗ്യത               - അംഗീകൃതസര്‍വ്വകലാശാലാ ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ,

പ്രായപരിധി ഇല്ല

4.   പാരമ്പര്യവാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല(4 മാസം) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.

യോഗ്യത: ITI Civil Draughtsman, KGCECivil Engineering, ITI Architecture Assistantship Or   Diploma in Civil Engineering, Diploma in Architecture, Professional Diploma InCivil and Construction Engineering., പ്രായിപരിധി ഇല്ല.

5.   ദാരുശില്പകലയില്‍ ഡിപ്ലോമ കോഴ്‌സ്. (Diploma in Wooden Sculpture)

     (മൂന്ന്‌വര്‍ഷം)

     യോഗ്യത എസ്.എസ്.എല്‍.സി , പ്രായപരിധി ഇല്ല.

6.   സര്‍ട്ടിഫിക്കറ്റ്‌കോഴ്‌സ് ഇന്‍ എപ്പിഗ്രാഫി - (പുരാലിഖിത പഠനം)

     (നാലുമാസം) 

     യോഗ്യത-അംഗീകൃതസര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ സിവില്‍എന്‍ജീനിയറിങ്ങ്/

                  ആര്‍ക്കിടെക്ചര്‍(ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ)

     പ്രായപരിധി ഇല്ല.

7.   ചുമര്‍ചിത്ര രചനയില്‍സര്‍ട്ടിഫിക്കറ്റ്‌കോഴ്‌സ്.

     കാലവധി ഒരുവര്‍ഷം, യോഗ്യത എസ്.എസ്.എല്‍.സി, പ്രായപരിധി ഇല്ല.

8.   ചുമര്‍ചിത്ര രചനയില്‍തൊഴിലധിഷ്ഠിത ഹ്രസ്വകാലകോഴ്‌സ് (നാലുമാസം) 

 യോഗ്യത -   എഴാംക്ലാസ്സ് (വനിതകള്‍ക്ക് മാത്രം),പ്രായപരിധിയില്ല.

     ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌കോഴ്‌സ് ഫീസില്‍ 50 ശതമാനം ഇളവ്    നല്‍കുന്നതാണ്.

അപേക്ഷ www.vastuvidyagurukulam.xyz എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി  ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഓഫീസില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.

വിലാസം :വാസ്തുവിദ്യാഗുരുകുലം,ആറന്മുള,പത്തനംതിട്ട. ഫോണ്‍ : 0468-2319740

മൊബൈല്‍ നമ്പര്‍: 9947739442,9847053294

 

date