ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും, ആവാസ് രജിസ്‌ട്രേഷനും
കൊച്ചി: അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും, ആവാസ് രജിസ്‌ട്രേഷനും ജൂലൈ 16 ന് രാവിലെ 11 ന് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ .കെ.ശ്രീലാല്‍ അദ്ധ്യക്ഷത വഹിക്കും. തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ചാരു, . കൗണ്‍സിലര്‍ രഞ്ജിനി ഉണ്ണി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആര്‍.ഷാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.കെ.കുട്ടപ്പന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ .വി.ബി.ബിജു , അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജി.ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. പോലീസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
- Log in to post comments