Skip to main content

വാസ്തുവിദ്യാഗുരുകുലം : കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു 

 

 

കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യവകുപ്പിന്റെ  കീഴിലെ പത്തനംതിട്ടയില്‍ ആറന്‍മുളയിലെ പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ ചിത്ര സംരക്ഷണ കേന്ദ്രമായ  വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ ആഗസ്റ്റ് മുതല്‍ ആരംഭിക്കുന്നു. പോസ്റ്റ് ഗ്രാഡ്വേറ്റ്ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) യോഗ്യത - ബിടെക് - സിവില്‍ എന്‍ജീനിയര്‍/ബി ആര്‍ക്ക്,  പ്രായപരിധി ഇല്ല;  സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം) യോഗ്യത - എസ്.എസ്.എല്‍,സി, 50 ശതമാനം സീറ്റ് വിശ്വകര്‍മ്മ വിഭാഗത്തിന്. പ്രായപരിധി - 35 വയസ്സ:  ഡിപ്ലോമ ഇന്‍ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്.  യോഗ്യത - അംഗീകൃതസര്‍വ്വകലാശാലാ ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ, പ്രായപരിധി ഇല്ല; പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല (4 മാസം) സര്‍ട്ടിഫിക്കറ്റ് 

കോഴ്‌സ്. യോഗ്യത - ഐ.ടി.ഐ സിവില്‍ ഡ്രാഫ്ട്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്ചര്‍ അസിസ്റ്റന്റ്ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ച്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്‌ട്രേക്ഷന്‍  എഞ്ചിനീയറിംഗ്, പ്രായപരിധി ഇല്ല;   ദാരുശില്പകലയില്‍ ഡിപ്ലോമ കോഴ്‌സ് - ഡിപ്ലോമ ഇന്‍ വുഡ് സ്‌കള്‍പ്ച്ചര്‍ (3 വര്‍ഷം)  പ്രായപരിധി ഇല്ല. യോഗ്യത - എസ്.എസ്.എല്‍.സി;  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ എപ്പിഗ്രാഫി - (പുരാലിഖിത പഠനം) നാല് മാസം. യോഗ്യത - അംഗീകൃതസര്‍വ്വകലാശാലാ ബിരുദം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ) പ്രായപരിധി ഇല്ല;  ചുമര്‍ചിത്ര രചനയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് - കാലാവധി ഒരു വര്‍ഷം, യോഗ്യത എസ്.എസ്.എല്‍,സി, പ്രായപരിധി ഇല്ല;   ചുമര്‍ചിത്ര രചനയില്‍ തൊഴിലധിഷ്ഠിത ഹ്രസ്വകാലകോഴ്‌സ് (നാല് മാസം) യോഗ്യത ഏഴാം ക്ലാസ്സ്, പ്രായപരിധി ഇല്ല.(വനിതകള്‍ക്ക് മാത്രം)

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്‌സ് ഫീസില്‍ 50 ശതമാനം ഇളവ് നല്‍കും. അപേക്ഷ www.vastuvidyagurukulam.xyz എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ചെയ്യാം. അല്ലെങ്കില്‍ ഓഫീസില്‍ നേരിട്ട് വാങ്ങാം. വിലാസം - വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, പത്തനംതിട്ട. ഫോണ്‍ - 0468-2319740, 9847053294. 

 

 

 

എല്‍ പി എസ് ടി/ യു പി എസ് ടി പരിശീലന പ്രവേശനം

 

 

 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ നടക്കുന്ന എല്‍ പി/യു പി സ്‌കൂള്‍ ടീച്ചര്‍ പരീക്ഷക്കുള്ള സൗജന്യ പരിശീലന കോഴ്‌സ് ആഗസ്ത് മൂന്നിന് ആരംഭിക്കുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25ന് മുമ്പായി ഓഫീസില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ന്യൂനപക്ഷേതര ഒ ബി സി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 20 ശതമാനം സീറ്റുകള്‍ ലഭിക്കുന്നതാണ്. 

 

 

 

ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രീ പ്രവേശനം

 

 

 

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബി എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പരീക്ഷ പാസ്സായ താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് വരക്കല്‍ ബീച്ചിനു സമീപമുളള വെസ്റ്റ്ഹില്ലിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ജൂലൈ 22 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ - 0495 2385861, 9400508499.

 

 

സോളാര്‍ ഓണ്‍ലൈന്‍ യു.പി.എസ്.

 

 

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 30 ശതമാനം സബ്‌സിഡി നല്‍കിക്കൊണ്ട്  ഒന്ന് മുതല്‍ 25 കിലോ വാട്ട് വരെ വൈദ്യുത ശേഷിയുള്ള സോളാര്‍ ഓണ്‍ലൈന്‍ യു.പി.എസ് സ്ഥാപിക്കുന്ന പദ്ധതിക്കായി അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം  കൂടിയ  സ്ഥാപനങ്ങളില്‍ വൈദ്യുത നില സ്ഥിരതയോടെ നിലനിര്‍ത്തുന്നതിനുള്ള സംവിധാനമാണ് സോളാര്‍ ഓണ്‍ലൈന്‍ യു.പി.എസ്. പദ്ധതി. 

   ആവശ്യമായ വൈദ്യുതിക്ക് അനുസൃതമായി ലോഡിലേക്ക് വൈദ്യുതി പ്രവഹിക്കുവാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഏതെങ്കിലും കാരണത്താല്‍ സൗരോര്‍ജ്ജ ലഭ്യത കുറയുകയാണെകില്‍ ശൃംഖലയില്‍ നിന്നുളള വൈദ്യുതി ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കും. 

   പദ്ധതി നിര്‍വ്വഹണ ചെലവിന്റെ 30 ശതമാനം തുക സബ്‌സിഡിയായി ലഭിക്കും. 

  താല്‍പര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് www.anert.gov.in എന്ന അനെര്‍ട്ട് വെബ്‌സൈറ്റിയില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  18004251803 എന്ന ടോള്‍-ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. 

  സൗരോര്‍ജ്ജ വൈദ്യുതിയിലൂടെ നിലവിലെ വൈദ്യുത ബില്‍ ഗണ്യമായി കുറയാന്‍ സഹായകമാകുന്നതാണ്. സോളാര്‍ പാനല്‍ (1kw) സ്ഥാപിക്കുന്നതിന് സൂര്യപ്രകാശം ലഭിക്കുന്ന 10m² സ്ഥലം ആവശ്യമാണ്. വൈദ്യുത ഉപയോഗത്തിനുസരിച്ച് വ്യത്യസ്ത മാതൃകകളിലുള്ള ഓണ്‍ലൈന്‍ യു.പി.എസുകള്‍ ലഭ്യമാണ.്

 

 

 

date