Skip to main content

പരിശീലനം നല്‍കി

 

      സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. പി ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  വികസനത്തിന്റെ അടിസ്ഥാനം  സ്ഥിതിവിവരക്കണക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു.  ശക്തവും കൃത്യവുമായ വിവരങ്ങള്‍ സമയബന്ധമായി ലഭ്യമാക്കുന്നതിന് ജീവനക്കാര്‍ ശ്രദ്ധിക്കണണെന്നും അദ്ദേഹം പറഞ്ഞു.   ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍  ഉസ്മാന്‍ ഷെരീഫ് കൂരി  അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ജില്ല ടിബി സെന്ററിലെ ഉമ്മര്‍കോയ, ഏറനാട്  താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് എം ശ്രീകല, തിരൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ   സിഒ സഹീദ, പെരിലന്തല്‍മണ്ണ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ കെ  രേഖ ജില്ല ഓഫീസിലെ ടികെ  ജയപ്രകാശന്‍ എന്നിവര്‍ക്കുള്ള സമ്മാനം എംഎല്‍എ വിതരണം ചെയ്തു.   പെരിന്തല്‍മണ്ണ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ ജീവനക്കാരുടെ സര്‍ഗ്ഗ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'സംവീതം' മാഗസിന്റെ പ്രകാശന കര്‍മ്മവും എം.എല്‍.എ. നിര്‍വ്വഹിച്ചു.
    ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എ  ശ്രീലത, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍, മാനേജര്‍ ഇ.ഐ  ഡി.എസ്. ഷിബുകുമാര്‍,  സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം.സി. സജിത്ത്  ജില്ലാ ഓഫീസര്‍ കെ.മുഹമ്മദ് ഷെരീഫ് റിസര്‍ച്ച് അസിസ്റ്റന്റ് പി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
    റിസര്‍ച്ച് അസിസ്റ്റന്റ്, എന്‍വി മധുസൂദനന്‍, റിസര്‍ച് ഓഫീസര്‍ ഏലച്ചോല ഇബ്രാഹിം സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.ടി.സെയ്തലവി, സി ഷമീര്‍മോന്‍, ടി മണി, എ ആര്‍ ഫിറോസ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
    അസിസ്റ്റന്റ് ഡയറക്ടര്‍ സി ദിദിക ഡെസ്‌കാസ് സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തി.     ജില്ലയിലെ സ്ഥിതിവിവരങ്ങള്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരായ കെ  സുബ്രഹ്മണ്യന്‍, കെ മുഹമ്മദ് ജമാല്‍, അന്നപൂര്‍ണ്ണേശ്വരി, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ ടികെ സുബിന്‍  എന്നിവര്‍ അവതരിപ്പിച്ചു.     ജീവനക്കാരുടെ സര്‍വ്വെ സംബന്ധമായ സംശയങ്ങള്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരി, അഡീഷണല്‍ ജില്ലാ ഓഫീസര്‍ ടികെ ജയപ്രകാശന്‍ എന്നിവര്‍ മറുപടി പറഞ്ഞു.

 

date