Skip to main content

ആരോഗ്യ ജാഗ്രത അവലോകന യോഗം ചേര്‍ന്നു

     മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ജില്ലാമെഡിക്കല്‍ ഓഫീസര്‍(ഇന്‍ ചാര്‍ജ്)  ഡോ.മുഹമ്മദ് ഇസ്മയില്‍ അധ്യക്ഷതയില്‍ ആരോഗ്യ ജാഗ്രത അവലോകന യോഗം ചേര്‍ന്നു. കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും നിയന്ത്രണ വിധേയമാക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി  വീടുവീടാന്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരോഗ്യ ബ്ലോക്കുകളിലെ ആരോഗ്യ സേനയുടെ സഹായത്തോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടൂതല്‍ ഊര്‍ജ്ജിതപ്പെടുത്തും.  സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പിയില്‍ തിരക്ക് കൂടുന്ന സാഹചര്യത്തിലും രോഗികളെ കാര്യക്ഷമമായി പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ ആരോഗ്യബ്ലോക്കുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

 

date