Skip to main content

ഉമ്മാന്റെ വടക്കിനി ഭക്ഷ്യമേള ജൂലൈ 19 മുതല്‍

     മലബാര്‍ വിഭവങ്ങളുടെയും നാടന്‍വിഭവങ്ങളുടെ രുചികൂട്ടുമായി കുടുംബശ്രീയുടെ  ഉമ്മാന്റെ വടക്കിനി ഭക്ഷ്യമേള ജൂലൈ 19, 20, 21 തീയതികളില്‍ മലപ്പുറം  മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 20 വൈകീട്ട് അഞ്ചിന് പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയാവും. മലപ്പുറം നഗരസഭയും കുടുംബശ്രീ മിഷനും ദേശീയ നഗര ഉപജീവന ദൗത്യവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

date