Skip to main content

പൊന്നാനിയില്‍ 95 ശതമാനം റോഡുകളുടെയും ബി.എം - ബി.സി പ്രവൃത്തി പൂര്‍ത്തിയായി -സ്പീക്കര്‍

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ ഏതാണ്ട്  എല്ലാ റോഡുകളുടെയും പൊന്നാനി നിയോജക മണ്ഡലത്തിലെ 95 ശതമാനം റോഡുകളുടെയും ബി.എം -ബി .സി പ്രവൃത്തി പൂര്‍ത്തിയായെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ബി.എം ആന്റ് ബി.സി ചെയ്തു നവീകരിച്ച വാര്യര്‍മൂല  ചേലക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി  എല്ലാ മേഖലകളിലും പൊന്നാനിയില്‍ നടക്കുന്നത് സമഗ്ര വികസനമാണ്. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ടെണ്ടറില്‍ പറഞ്ഞ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കുമെന്നും അഴിമതി സംരക്ഷിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള  വികസന പദ്ധതികളാണ് ഗ്രാമങ്ങളിലും സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
398 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് പദ്ധതിയ്ക്കായി ലഭിച്ചത്.  മലബാര്‍ പ്ലസ് കണ്‍സ്ട്രക്ഷന്‍സ് ആണ്  റോഡിന്റെ നിര്‍മ്മാണം. പദ്ധതിയിലൂടെ റോഡിന്റെ വീതി അഞ്ചര മീറ്ററോളമാക്കുകയും ഒരു കലുങ്ക്, 115 മീറ്റര്‍ കാനകള്‍, ഐറിഷ് ഡ്രൈയിന്‍  നിര്‍മ്മാണം, 200 മീറ്റര്‍ സംരക്ഷണ ഭിത്തി, റോഡ് മാര്‍ക്കിങ്ങ്‌സ്, സൈന്‍ ബോര്‍ഡുകള്‍, റോഡ് സ്റ്റഡ്‌സ്  എന്നിവയും പൂര്‍ത്തികരിച്ചിട്ടുണ്ട്. ഒരു കിലോമീറ്റര്‍ റോഡ് 1300 കിലോഗ്രാം പ്ലാസ്റ്റിക്  ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായ ചടങ്ങില്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ കരീം,  ആലംങ്കോട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് അംബിക ടീച്ചര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ബി ഫൈസല്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക നേതാക്ക•ാര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date