Skip to main content

പുത്തൂര്‍ പാലം ഉദ്ഘാടനം ചെയ്തു

കോട്ടയ്ക്കല്‍ മലപ്പുറം റോഡില്‍ പുത്തൂര്‍ തോടിനു കുറുകെ പുതുതായി നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. ചടങ്ങില്‍  അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന ടീച്ചര്‍, ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീഫാത്തിമ, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ഫസലു കാളങ്ങാട്, ജസീല നൊട്ടനലന്‍, ഫൗസിയ പാലേരി, പി ഡബ്ല്യു ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്,സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ റഹ്മാന്‍, ഒതുക്കുങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമ്മാട്ട് കുഞ്ഞീതു, ഗ്രാമപഞ്ചായത്തംഗം റസിയ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നബാര്‍ഡിന്റെ  സഹായത്തോടെ  മൂന്നരക്കോടി രൂപ ചെലവിലാണ് പുതുതായി പാലം നിര്‍മ്മിച്ചത.്

 

date