Skip to main content

സര്‍ക്കാര്‍ സഹായമേകി; ജീവിതം തിരിച്ചു പിടിക്കാന്‍ സുമ

രണ്ടു പശുക്കളും തൊഴുത്തും പ്രളയത്തില്‍ നഷ്ടമായിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിന്‍റെ സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് സുമ. 

അയ്മനം പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ഇരിപ്പുകാല കൂനംവളവ് വീട്ടിലെ സുമ വായ്പയെടുത്തു വാങ്ങിയ പശുക്കളെയാണ് പ്രളയം കവര്‍ന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍നിന്നും പശുവിനെ വാങ്ങാനും തൊഴുത്തു നിര്‍മിക്കുന്നതിനുമായി 62,000 രൂപ ഇവര്‍ക്ക് ലഭിച്ചു.  
 

കയര്‍ തൊഴിലാളിയായ ഭര്‍ത്താവിന്‍റെ വരുമാനം കൊണ്ടു മാത്രം കുടുംബം പുലര്‍ത്താനാകാതെ ക്ലേശിക്കുമ്പോഴാണ് സഹായഹസ്തമെത്തിയത്.  "എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് 62,000 രൂപ ലഭിച്ചത്. ഒരു പശുവിനെ വാങ്ങി. വരുമാനം മെച്ചപ്പെടുത്താന്‍ ഒരു പശുവിനെക്കൂടി വാങ്ങണം"ڈ -സുമ പറഞ്ഞു. 
 

അയ്മനം ഗ്രാമപഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പു മുഖേന ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 240 കന്നുകാലി കര്‍ഷകര്‍ക്കായി 16,62,675 രൂപ നല്‍കി. പശുവിനും എരുമയ്ക്കും ഒന്നിന് 30,000 രൂപയും, ആടിന് 3000 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കിയത്. 

date