Post Category
പാചക വാതക ഉപയോക്താക്കള്‍ക്കായി ഓപ്പണ്‍ ഫോറം
ജില്ലയില്‍ ഗാര്‍ഹിക ഉപയോഗത്തിനു നല്‍കുന്ന പാചക വാതക സിലിണ്ടറുകളുടെ വിതരണം സംബന്ധിച്ച പരാതികള്‍, ഗ്യാസ് ചോര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന ഓപ്പണ്‍ ഫോറം ജൂലൈ 25 ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ ഗ്യാസ് ഏജന്‍സി ഉടമകളും ഓയില്‍ കമ്പനി പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ഉന്നയിക്കാനും സംശയ നിവാരണത്തിനും ഓപ്പണ്‍ ഫോറത്തില്‍ സൗകര്യമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 794/2019)
date
- Log in to post comments