Skip to main content

നവോദയ വിദ്യാലയ പ്രവേശനം: സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

 

തിരുവനന്തപുരം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തിലേയ്ക്കുള്ള ആറാം ക്ലാസ് പ്രവേശനപ്പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ 2019-20 അധ്യയനവര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും 01-05-2007 നും 30-04-2011 നും മധ്യേ ജനിച്ചവരും മൂന്ന്, നാല് ക്ലാസുകളില്‍ തുടര്‍ച്ചയായി പൂര്‍ണ അധ്യയനവര്‍ഷങ്ങള്‍ പഠിച്ചു ജയിച്ചവരുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  വിശദവിവരങ്ങള്‍ക്ക് www.navodaya.gov.in, www.nvsadmissionclassix.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15.
 (പി.ആര്‍.പി. 804/2019)

 

date