Skip to main content

പാചകവാതക അദാലത്ത് ആഗസ്റ്റ് 5 ന്  

കെയര്‍ ഹോം പദ്ധതിയില്‍ ഭാവനയ്ക്ക് വീട്; 
താക്കോല്‍ ദാനം ഇന്ന് (ജൂലായ് 26)

 

സഹകരണ വകുപ്പിന് കീഴില്‍ കെയര്‍ ഹോം പദ്ധതി വഴി ഭാവന സുരേഷിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ഇന്ന് (ജൂലായ് 26)മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മന്ദംകാവില്‍ വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയില്‍ 44 വീടുകള്‍ നിര്‍മിച്ച് നല്‍കിയ കെയര്‍ ഹോം പദ്ധതിയില്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മന്ദംകാവിലാണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ഭാവനയ്ക്ക് വീട് നിര്‍മിച്ചത്. കാവുന്തറ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 
ചടങ്ങില്‍ വീട് നിര്‍മാണത്തിന് സ്ഥലം സംഭാവന ചെയ്ത ചേലേരി മമ്മൂട്ടിയെ ജോയിന്റ് രജിസ്ട്രാര്‍ വി.കെ രാധാകൃഷ്ണന്‍ ആദരിക്കും. കെയര്‍ ഹോം ഫലകവിതരണം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട നിര്‍വഹിക്കും. പ്ലാനിംഗ് അസി രജിസ്ട്രാര്‍ എ.കെ അഗസ്തി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. 

 

പാചകവാതക അദാലത്ത് ആഗസ്റ്റ് 5 ന്  

 

കോഴിക്കോട് ജില്ലയില്‍ പാചകവാതക അദാലത്ത് (എല്‍.പി.ജി. ഓപ്പണ്‍ ഫോറം) ആഗസ്‌ററ് 5 ന്  ഉച്ചയ്ക്ക് 2.30 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍ഹാളില്‍ ചേരും. എല്‍.പി.ജി. വിതരണവുമായോ ഗ്യാസ് ഏജന്‍സികളുമായി ബന്ധപ്പെട്ടോ പരാതികളുണ്ടെങ്കില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍, സിറ്റി റേഷനിംഗ് ഓഫീസര്‍മാരെ അറിയിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

 

 

കര്‍ഷകര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടുത്തണം

 

 

ജില്ലയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്  അര്‍ഹരായ എല്ലാ കര്‍ഷകരും  തൊട്ടടുത്ത ബാങ്കുമായി ബന്ധപ്പെട്ട് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ അംഗമാകണമെന്നു ലീഡ് ബാങ്ക് മാനേജര്‍  അറിയിച്ചു. കൃത്യമായി വായ്പ പ്രയോജനപ്പെടുത്തുകയും തിരിച്ചടിക്കുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. പലിശ നിരക്കില്‍ ഇളവ് കാലാവധി കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.  വിള വായ്പ്പക്ക് പുറമേ പശുവളര്‍ത്തല്‍, മത്സ്യകൃഷി, കോഴിവളര്‍ത്തല്‍, അലങ്കാരമത്സ്യകൃഷി, പക്ഷി വളര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മൂലധന വായ്പയും  പലിശ ഇളവോടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം ലഭ്യമാകും. കര്‍ഷകര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ലീഡ് ബാങ്ക് അറിയിച്ചു. ഫോണ്‍: 9496292115.

 

 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച      

 

        കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലായ് 29ന് രാവിലെ 10.30 ന് പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയിലുള്ള ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്രവൃത്തി പരിചയ മുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സീവിംങ്ങ് മെഷീന്‍ ഓപ്പറേറ്റര്‍ (യോഗ്യത : ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംങ്ങ്/സീവിംങ്ങ് & സ്റ്റിച്ചിംങ്ങ്), മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷന്‍, ഫീല്‍ഡ് ടെക്‌നീഷന്‍, സി.സി.ടി.വി. ഇന്‍സ്റ്റാള്‍ലേഷന്‍ ടെക്‌നീഷ്യന്‍  (യോഗ്യത : ബി.ടെക് അല്ലെങ്കില്‍ ഡിപ്ലോമ ഇലക്‌ട്രോണിക്‌സ്), എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍(യോഗ്യത:ബി.എസ്.സി നേഴ്‌സിംങ്ങ്) ഡിസ്റ്റിബ്യൂട്ടര്‍ സെയില്‍ സ്മാന്‍(യോഗ്യത: എം.ബി.എ), ആനിമേഷന്‍ ടെക്‌നീഷ്യന്‍ (യോഗ്യത : ബിരുദം), ഹെയര്‍ സ്റ്റെലിസ്റ്റ് (ഡിപ്ലോമ ഇന്‍ ഹെയര്‍ ആന്റ് സ്‌കിന്‍ ബ്യൂട്ടി), സെന്റര്‍ മാനേജര്‍  (യോഗ്യത :എം.ബി.എ), മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ് (യോഗ്യത:ബിരുദം) എംപ്ലോയ്ബിലിറ്റി സെന്ററില്‍   രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  മതിയായ എണ്ണം  ബയോഡാറ്റ സഹിതം ജൂലൈ 29 ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370178.  

    
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാം

 

 

     കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിയില്‍ ഉള്‍പ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാത്ത ഗുണഭോക്താക്കള്‍ക്ക് കാക്കൂര്‍ വായനശാലയില്‍ ഇന്നും നാളെയുമായി (ജൂലായ് 26,27) തിയ്യതികളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വാര്‍ഡ് മെമ്പറെ സമീപിക്കാമെന്ന് പ്രസിഡന്റ് അറിയിച്ചു. 

 

 

പരാതി പരിഹാര അദാലത്ത് നടത്തി 

 

 

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുപരാതികള്‍ പരിഹരി ക്കുന്നതിന് അദാലത്ത് സംഘടിപ്പിച്ചു. മരത്തിന്റെ ശിഖിരങ്ങള്‍ മുറിച്ച് മാറ്റല്‍, പൊതുവഴി തടസ്സം നീക്കം ചെയ്യല്‍, മതില്‍ നിര്‍മ്മാണം, തെങ്ങ് മുറിച്ച് മാറ്റല്‍, അതിര്‍ത്തി തര്‍ക്കം, മലിനജലം പറമ്പില്‍ ഒഴുക്കിയത് സംബന്ധിച്ച്,  വെള്ളക്കെട്ട് ഒഴിവാക്കല്‍, കോഴികൂട് നിര്‍മാണം, കിണര്‍ നിര്‍മാണം എന്നിങ്ങനെ 24 പരാതികള്‍ പരിഹരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബ് അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മെമ്പര്‍മാരായ സുകുമാരന്‍ കല്ലറോത്ത്, പി.പി.ശ്രീധരന്‍, വി.പി. ജയന്‍, അലി മനോളി, പഞ്ചായത്ത് സിക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ചോമ്പാല്‍ എസ്.ഐ ശശിധരന്‍ വി.എം, അഡ്വ. ഇ.രാധാകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ. മനോജ് കുമാര്‍, ഓവര്‍സിയര്‍ ഷീന ഷിബു, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍മാരായ മുഹമ്മദ് യൂസഫ് കെ, ഷീന സി.വി, മുജീബ് റഹ്മാന്‍.സി.എച്ച്, രഞ്ചിത്ത് ആര്‍.സ് എന്നിവര്‍ സംബന്ധിച്ചു.

date