Post Category
റോഡ് ഉദ്ഘാടനം ചെയ്തു
തീരദേശ വികസന ഫണ്ടുപയോഗിച്ച് തുറമുഖവകുപ്പ് ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന ദളവാപുരം ചെമ്പക കണ്ണാട്ട് തടിമില്ല് റോഡിന്റെയും ചെമ്പകമന്ദിരം ഏല-ഏറ റോഡിന്റെയും നിര്‍മാണോദ്ഘാടനം ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. 38.80 ലക്ഷം രൂപയാണ് നിര്‍മാണചെലവ്. 23 ലക്ഷം രൂപ ചെലവിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച ദളവാപുരം ഒലിപ്പുവിള റോഡും നാടിനു സമര്‍പ്പിച്ചു.
മണ്ഡലത്തില്‍ മണമ്പൂര്‍, ഒറ്റൂര്‍, ചെറുന്നിയൂര്‍ പഞ്ചായത്തുകളിലെ തകര്‍ന്ന റോഡുകള്‍ നവീകരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എല്‍.എ. പറഞ്ഞു. യോഗത്തില്‍ ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം നവപ്രകാശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സലിം ഇസ്മയില്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 814/2019)
date
- Log in to post comments