Skip to main content

ദേശീയ ഭിന്നശേഷി അവാര്‍ഡ്: നോമിനേഷന്‍ ക്ഷണിച്ചു

 

കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കി വരുന്ന ദേശീയ ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.  മികച്ച ഭിന്നശേഷി ജീവനക്കാര്‍, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ / വ്യക്തികള്‍, ഭിന്നശേഷി സൗഹൃദമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, മികച്ച ബ്രെയിലി പ്രസ്, മികച്ച അക്‌സസിബിള്‍ വെബ്‌സൈറ്റ് എന്നിങ്ങനെ 14 വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.  വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം.  ബയോഡാറ്റ, രണ്ട് ഫോട്ടോകള്‍, വിവരണം എന്നിവ സഹിതം ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷകള്‍ (മൂന്ന് സെറ്റ്) ഓഗസ്റ്റ് അഞ്ചിന് മുന്‍പായി മുമ്പായി ജില്ലാ സാമൂഹ്യനിതി ഓഫീസര്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.  വിശദവിവരങ്ങള്‍ www.sjdkeralalgov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241.
(പി.ആര്‍.പി. 819/2019)

 

 

date