Skip to main content

റോഡ് സുരക്ഷ: ജില്ലയില്‍ പ്രത്യേക ക്യമ്പയിന്‍ ആരംഭിക്കും • ലോഗോ തയ്യാറാക്കുന്നതിന് 10000 രൂപ സമ്മാനം -ജില്ലാ കലക്ടര്‍

റോഡ് അപകടങ്ങള്‍ പെരുകി വരുന്ന ജില്ലയില്‍ അപകട നിരക്ക് കുറക്കുന്നതിനും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റും സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി കര്‍ശനമാക്കുന്നതിനുമായി പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക് അറിയിച്ചു. അപകടങ്ങളിലുണ്‍ാകുന്ന മരണനിരക്ക് താരമ്യം ചെയ്യുമ്പോള്‍ ജില്ലയില്‍ 6.6 അപകടങ്ങള്‍ നടക്കുമ്പോള്‍ ഒരാള്‍ മരിക്കുന്നു. അതേസമയം ത്യശൂരില്‍ അത് 9.45 ഉം കോഴിക്കോട് 9.2 ഉം കണ്ണൂര്‍ 8.8 മാണ്. ജില്ലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വേണ്‍ണ്ടത്ര ഉപയോഗിക്കുന്നില്ല  എന്നതാണ് മരണ നിരക്ക് കൂടാന്‍ കാരണം.  ഡ്രൈവര്‍മാര്‍ മാത്രമാണ് ജില്ലയില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നത് മറ്റ് യാത്രക്കാര്‍ ഉപയോഗിക്കുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കുറവ് ഹെല്‍മറ്റ് ഉപയോഗിക്കുന്ന ജില്ല മലപ്പുറമാണന്നും യോഗത്തില്‍ ആര്‍.ടി.ഒ. അറിയിച്ചു.
     കാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ഥികളെയും എന്‍.ജി.ഒ സംഘടനകളെയും ഉപയോഗിച്ച് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കും.  ട്രാഫിക് നിയമങ്ങളെ കുറിച്ച് മുഴുവന്‍ ആളുകളെയും ബോധവല്‍ ക്കരിക്കുന്നതിനും മുഴുവന്‍ വാഹന ഗുണഭോക്താക്കളെയും സന്ദേശം എത്തിക്കുന്നതിന് ഈ കാലയിളവ് ഉപയോഗിക്കും.   ക്യാമ്പയിന്‍ തുടങ്ങുന്നതിന്റെ ഭാഗമായി ജൂലൈ 30 ഉച്ചക്ക് 2.30ന്  കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ രാഷ്ട്രീയ - മത, വിദ്യാര്‍ത്ഥി, സന്നദ്ധ സംഘടനകളുടെയും യോഗം വിളിച്ച് ചേര്‍ത്ത് പദ്ധതിക്ക് അന്തിമ രൂപം നല്‍കും.  
    പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 15ന് നടക്കും.  തുടര്‍ന്ന് ഓഗസ്റ്റ് 31 വരെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടക്കും. ഈ കാലയളവില്‍ മുഴുവന്‍ വാഹന ഉടമകളിലും പ്രചരണത്തിന്റെ സന്ദേശം എത്തിക്കും.   ഇതിനായി സ്‌കൂള്‍, കോളേജ്, മത, യുവജന സംഘടനകള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കും.  
    സെപ്തംബര്‍ ഒന്നു മുതല്‍ 30 വരെയുള്ള കാലഘട്ടത്തില്‍ എന്‍.എസ്.എസ്, എന്‍.വൈ.കെ, ട്രോമകെയര്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വാഹനങ്ങളുടെ പരിശോധന നടത്തും.  നിയമ ലംഘനം കണ്‍െത്തിയാല്‍ സുരക്ഷാ സംബന്ധിച്ച കാര്യങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.  ഇതിനു പുറമെ അപകട നിവാരണ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ കാര്‍ഡുകള്‍, പൂക്കള്‍ തുടങ്ങിയവ നല്‍കും.  
    ഒക്‌ടോബര്‍ രണ്‍ണ്ട് മുതല്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന നടപടികളിലേക്ക് നീങ്ങും.  ഇതിന്റെ ഭാഗമായി ആര്‍.ടി.ഒയുടെ എന്‍ഫോഴ്‌മെന്റ് വിഭാഗം പൊലീസുമായി സഹകരിച്ച് വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തും.  നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും.  നിയമ ലംഘനം നടത്തുന്നവരുടെ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയില്‍ നിയമ ലംഘനം സംബന്ധിച്ച വിശദാംശങ്ങള്‍ രേഖപ്പെടുത്തും.  ഇതിനു പുറമെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് റോഡ് അപകടങ്ങളുടെ നിരക്ക് സംബന്ധിച്ച് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രത്യേക സര്‍വ്വെ നടത്തും.  മലപ്പുറത്ത് അപകട രഹിത കോറിഡോര്‍ എന്ന  ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിനുള്ള നടപടികളും ഈ സമയത്ത് ഉണ്‍ണ്‍ാകമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. .  
    മികച്ച രീതിയില്‍ ക്യാമ്പയിന്‍ നടത്തുന്നതിന്റെ ഭാഗമായി പദ്ധതിക്ക് പേര് നിര്‍ദ്ദേശിക്കുന്നതിനും ലോഗോ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കും.   വിജയിക്ക് 10000 രൂപ സമ്മാനമായി നല്‍കും.  
    കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, ആര്‍.ടി.ഒ അനൂപ് വര്‍ക്കി, എന്‍ഫോഴ്‌സമെന്റ ആര്‍.ടി.ഒ ടി.ജി.ഗോകുല്‍,ഡപ്യുട്ടി ഡി.എ.ഒ. അഹമ്മദ് അഫ്‌സല്‍.  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date