Skip to main content

ഭക്ഷ്യസുരക്ഷാ ഗുണനിലവാര പരിശീലനം നല്‍കി

    പാലിന്റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും ഉത്പാദനം, സംഭരണം, സംസ്‌കരണം, വിപണനം എന്നീ മേഖലകളില്‍  ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ക്ഷീര വകുപ്പിന്റെ കീഴില്‍ പരിശീലനം നല്‍കി.  ജില്ലയിലെ വിവിധ ക്ഷീരസഹകരണ സംഘങ്ങളില്‍ നിന്നുമായി തെരഞ്ഞെടുത്ത ക്ഷീരകര്‍ഷകര്‍, ക്ഷീര സഹകരണ സംഘം ജീവനക്കാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്.  പരിശീലനത്തില്‍ കണ്ണൂര്‍ ജില്ലാ സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ എന്‍. രമേശ് ക്ലാസ്സെടുത്തു.  മലപ്പുറം സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രമിത, ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി. ബിന്ദുമോന്‍, ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ ബി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date