Skip to main content

കാര്‍ഗില്‍ വിജയദിനം ആഘോഷിച്ചു

കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ സ്മരണയില്‍ കാര്‍ഗില്‍ വിജയദിനം ആഘോഷിച്ചു. വിമുക്തഭട ഭവനില്‍ നടന്ന പരിപാടി ജില്ല കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്തു.  ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയും ത്യാഗവും പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും കുട്ടികളെ തടയാന്‍ കഴിയണം. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ബോധവത്കരണം നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. കേരള എക്സ് സര്‍വീസ് മെന്‍ ലീഗ് ജില്ല പ്രസിഡന്റ് കേണല്‍ പിഎം ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി യു അബ്ദുല്‍ കരീം മുഖ്യാതിഥിയായി. എക്സ് സര്‍വീസ്മെന്‍ ലീഗ് ജില്ല സെക്രട്ടറി പി കൃഷ്ണകുമാര്‍, വിമുതഭട സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.

 

date