Skip to main content

കരകൗശല തൊഴിലാളികൾക്ക് സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരള കരകൗശല വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കരകൗശല തൊഴിലാളികൾക്കുളള വായ്പാപദ്ധതിയിലേക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പിന്നോക്ക വിഭാഗത്തിൽപ്പെട്ട കരകൗശല മേഖലയുമായി ബന്ധപ്പെട്ടയാളാകണം. വുഡ് ടെക്‌നോളജി, ഫൈൻ ആർഗ്‌സ് ബിരുദധാരികൾക്കും അപേക്ഷിക്കാം. വുഡ് ടെക്‌നോളജി, ഫൈൻ ആർട്‌സ് ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം 18-55. വാർഷികം വരുമാനം ഗ്രാമനഗര പരിധിയിൽ പരമാവധി 3,00,000 രൂപയ്ക്ക് താഴെയാകണം. വായ്പാ കാലാവധി അഞ്ചു വർഷവും പലിശനിരക്ക് ആറ് ശതമാനവും ആണ്. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കുമായി കേരള കരകൗശല വികസന കോർപ്പറേഷൻ, പ്രസ്സ് ക്ലബ് റോഡ്, എസ്സ്.എം.എസ്സ്.എം. ഇൻസ്റ്റിറ്റ്യൂട്ട് കോമ്പൗണ്ട്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-2331358, 2778400, 9188278083
പി.എൻ.എക്സ്.2605/19
 

date