Skip to main content

എറണാകുളം- അറിയിപ്പുകള്‍-1

താത്കാലിക നിയമനം

കൊച്ചി: ടൂറിസം വകുപ്പിന്റെ  അധീനതയിലുളള എറണാകുളം ഗവ:ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ നിലവിലുളള രണ്ട് താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ കോഴ്‌സ് പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ആറിന് രാവിലെ 11-ന് എറണാകുളം ഗവ: ഗസ്റ്റ് ഹൗസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ടുക. ഫോണ്‍ (0484-2360502)

തൊഴിലധിഷ്ഠിത ട്രെയിനിംങ് പ്രോഗ്രാം

കൊച്ചി: ഐ.ടി. മേഖലയിലെ അവസരങ്ങള്‍ക്ക് യുവതലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷൃത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ടിത ഐ.ടി. ഇന്റേഷിപ്പ് ഇന്‍ ലിനക്‌സ്, Apache, MySql & PHP ട്രെയിനിംങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളത്തുള്ള  കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ അവസരം ഒരുക്കുന്നു. ബി.ടെക്/ ബി.ഇ. പൂര്‍ത്തിയായവര്‍ക്കും, ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍          വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും. ഫോണ്‍ : 9207811878, വിലാസം : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കത്രിക്കടവ്, എറണാകുളം.

സൈക്കോളജി അപ്രന്റൈസ് നിയമനം

കൊച്ചി: തൃപ്പൂണിത്തുറ ഗവ: സംസ്‌കൃത കോളേജില്‍ സൈക്കോളജി അപ്രന്റൈസിനെ പ്രതിമാസം 16000 രൂപ നിരക്കില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം. താത്പര്യമുളളവര്‍ ആഗസ്റ്റ് അഞ്ചിന്  രാവിലെ 9.30 ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍
സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2019-20 അദ്ധ്യായന വര്‍ഷത്തിലേക്ക് ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളില്‍ രണ്ടാം വര്‍ഷത്തേക്ക് അനുവദിച്ച ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്കും, ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സില്‍  ഇതേ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും ജൂലൈ 29-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജാരാകേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495443206 , 6282995440.

മഹാരാജാസ് കോളേജില്‍ പൈതൃക സംരക്ഷണ ശില്‍പ്പശാല

കൊച്ചി: 2020 ല്‍ 175 വര്‍ഷം തികയുന്ന മഹാരാജാസ് എന്ന വിദ്യാലയത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ ജൂലൈ 29-ന് മഹാരാജാസ് കോളേജില്‍ പൈതൃക ശില്‍പ്പശാല സംഘടിപ്പിക്കുന്നു.
കോളേജ് ഗവേര്‍ണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ:പി.കെ.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.കെ.ജയകുമാര്‍ ആമുഖ പ്രഭാഷണം നടത്തും. ഇന്ത്യയിലെ പ്രമുഖ പുരാവസ്തു ഗവേഷകനും ബറോഡ സര്‍വകലാശാല പ്രൊഫസറുമായ കൃഷ്ണന്‍.കെ മുഖ്യപ്രഭാഷണം നടത്തും. കൊച്ചിയുടെ പൈതൃക സംരക്ഷണത്തിന്റെ മാര്‍ഗ്ഗങ്ങളെകുറിച്ച് ഡോ.വേണുഗോപാല്‍.ബി, ഡോ.ഷാജി.വി.ആര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.എം.എസ്.മുരളി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ജയമോള്‍.കെ.വി, മുന്‍ പ്രിന്‍സിപ്പാള്‍മാരായ പ്രൊഫ.കെ.അരവിന്ദാക്ഷന്‍, ഡോ.മേരി മെറ്റില്‍ഡ, ഡോ.അജിത.പി.എസ്, ഡോ.കെ.എന്‍.കൃഷ്ണകുമാര്‍, ഡോ.ലതാരാജ്.പി തുടങ്ങിയവരും സംബന്ധിക്കും.
കൊച്ചിയുടെ പൈതൃക പഠന കേന്ദ്രം മഹാരാജാസില്‍ ആരംഭിക്കാനും കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ആലോക്കുന്നുണ്ട്. കോളേജില്‍ ശാസ്ത്ര-പൈതൃക മ്യൂസിയം തുടങ്ങാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. മന്ത്രി.രാമചന്ദ്രന്‍ കടന്നപ്പളളിയുടെ നിര്‍ദ്ദേശപ്രകാരം പുരാരേഖ വകുപ്പ് അദ്ധ്യക്ഷന്‍ റെജികുമാര്‍ കോളേജ് സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രിന്‍സിപ്പാള്‍മാരായിരുന്ന എ.എഫ്.സീലി, ഡി.എം.ക്രൂക്ക് ഷാങ്ക്, എഫ്.എസ്.ഡേവീസ്, എച്ച്.ആര്‍.മില്‍സ്, ഗ്ലിന്‍ ബാര്‍ലേ തുടങ്ങിയവരുടെ കാലത്തെ രേഖകള്‍ ഇന്ന് കോളേജില്‍ ലഭ്യമാണ്. മഹാത്മാഗാന്ധി, മഹാകവി ടാഗോര്‍, സി.വി.രാമന്‍, ജയപ്രകാശ് നാരായണന്‍ എന്നിവരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകളും സംരക്ഷിക്കപ്പെടണം. കൊച്ചിയുടെ സാമൂഹ്യ ചരിത്രം നിര്‍മ്മിക്കാനാവശ്യമായ രേഖകളാണ് ഇവയില്‍ പലതും.
ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവരും മഹാജാരാജാസ് കോളേജ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരും ശില്‍പ്പശാല കണ്‍വീനര്‍ ഡോ.വിനോദ്കുമാര്‍ കല്ലോലിക്കലിനെ ഫോണ്‍ 9746179123 അറിയിക്കണം.

date