Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ കലാകായിക പരിപാടികളുടെ സംഘാടക സമിതി രൂപീകരണം

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനോടുബന്ധിച്ച് ജില്ലയിലെ സംഘാടക സമിതി രൂപീകരിച്ചു. ക്ഷേമനിധി ബോര്‍ഡ് അംഗം ടി.ബി.സുബൈര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്ഷേമനിധി ഓഫീസര്‍, ജില്ലാ അസിസ്റ്റന്റ് ഭാഗ്യക്കുറി ഒഫീസര്‍ സി.എസ്.രജനി, ആര്‍.ഡി.ഡി ഓഫീസിലെ അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസര്‍ ജോയ് എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി കണ്‍വീനറായി ജില്ലാ ക്ഷേമനിധി ഓഫീസറെയും ചെയര്‍മാനായി കൊച്ചിന്‍ കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിനെയും തിരഞ്ഞെടുത്തു. ജോയിന്റ് കണ്‍വീനര്‍മാരായ മുരുകന്‍ (സി.ഐ.റ്റി.യു) ബാബു കടമക്കുടി (എ.ഐ.റ്റി.യു.സി) ശ്യംജിത്ത് (ബി.എം.എസ്) ഭക്തവത്സലന്‍ (കെ.റ്റിയുസിഎം) വി.ടി.തങ്കച്ചന്‍ (ഐ.എന്‍.ടി.യു.സി), ജ്യോതിഷ്‌കുമാര്‍(സി.ഐ.റ്റി.യു), നന്ദകുമാര്‍ (ഐ.എന്‍.ടി.യു.സി), എം.എസ്.ശിവദാസന്‍ (എ.ഐ.റ്റി.യു.സി) സണ്ണി ചേരാനെല്ലൂര്‍ (ഐ.എന്‍.റ്റി.യു.സി) എന്നിവരെയും വൈസ് ചെയര്‍മാന്മാരായി പി.എസ്.മോഹനന്‍ (സി.ഐ.റ്റി.യു) ഷാജി ഇടപ്പളളി (എ.ഐ.റ്റി.യു.സി) ,ജെയിംസ് അധികാരം (ഐ.എന്‍.ടി.യു.സി (എ&എസ്) സുമോദ്.വി.ടി (ബി.എം.എസ്) വി.ടി.സേവ്യര്‍ (ഐ.എന്‍.റ്റി.യു.സി) ജോര്‍ജ് കോട്ടൂര്‍ (കെ.റ്റിയുസിഎം) എന്നിവരെ തെരഞ്ഞെടുത്തു. കലാപരിപാടികളുടെ പ്രൊഗ്രാം മാനേജരായി ബിന്ദു ഗോപിനാഥിനെയും (സിഐറ്റിയു) കായിക മത്സരങ്ങളുടെ പ്രോഗ്രാം മാനേജരായി സതീശന്‍.കെ. (സി.ഐ.റ്റിയു) തെരഞ്ഞെടുത്തു. സംഘാടക സമിതിയുടെ സബ് കമ്മിറ്റി യോഗം ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നടത്താന്‍ തീരുമാനിച്ചതായി ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു.

date