Post Category
അക്കേഷ്യ മരങ്ങള്‍ ലേലം ചെയ്യുന്നു
സാങ്കേതിക വിദ്യാഭ്യാസ ഡയയറക്ടറേറ്റിന്റെ കീഴിലുള്ള നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ വളപ്പില്‍ നില്ക്കുന്ന 68 അക്കേഷ്യാ മരങ്ങള്‍ പരസ്യമായി ലേലം ചെയ്യുന്നു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ വഴിയും ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ സ്കൂള്‍ ഓഫീസില്‍ നേരിട്ടോ 9400006460 എന്ന മൊബൈല്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. ഓഗസ്റ്റ് 20 രാവിലെ 11 മണിക്കാണ് ലേലം ചെയ്യുന്നത്. 20,000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കുന്നവര്‍ നിരതദ്രവ്യം ഡിമാന്റ് ഡ്രാഫ്റ്റായി ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
(പി.ആര്.പി. 839/2019)
date
- Log in to post comments