Skip to main content

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

    പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും തിരുവനന്തപുരം ജില്ലയില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ അംഗീകൃത കോഴ്‌സുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികളില്‍ നിന്നും 2019-20 അധ്യയന വര്‍ഷം ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.  അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.  അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്‌സിന് സര്‍ക്കാര്‍/യൂണിവേഴ്‌സിറ്റി അംഗീകരിച്ച ഫീ സ്ട്രക്ചറിന്റെ പകര്‍പ്പ് എന്നിവ സഹിതം അഡ്മിഷന്‍ ലഭിച്ച് മൂന്നു മാസത്തിനകം സമര്‍പ്പിക്കണം.  വൈകി ലഭിക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല.  അപേക്ഷ ഫോറം www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലും തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും.  അപേക്ഷകള്‍ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി. 840/2019)

 

date