Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിനു കീഴില്‍ നന്ദിയോട് പ്രവര്‍ത്തിക്കുന്ന ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം തുന്നി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സ്‌കൂള്‍ യൂണിഫോം തുന്നുന്നതില്‍ മൂന്നുവര്‍ഷമെങ്കിലും പരിചയമുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് മൂന്നു മണിക്കു മുന്‍പ് ക്വട്ടേഷനുകള്‍ ലഭിക്കണം. വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നെടുമങ്ങാട് മുത്താരിയമ്മന്‍ കോവിലിനു സമീപത്തുള്ള നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിലോ 0472 2812557 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം.
(പി.ആര്‍.പി. 841/2019)
date
- Log in to post comments