അദാലത്ത് സംഘടിപ്പിച്ചു
തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഈ വര്‍ഷം മെയ് 31 വരെ ലഭിച്ചതും തീര്‍പ്പു കല്പ്പിക്കാന് കഴിയാത്തതും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നേരിട്ട് ലഭിച്ചതുമായ കെട്ടിട നിര്‍മാണ അനുമതി / ക്രമവല്‍ക്കരണ അനുമതി / നമ്പറിംഗ് അപേക്ഷകളിന്മേല് തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ജൂലൈ 29, ഓഗസ്റ്റ് ഒന്ന് തീയതികളില്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ അദാലത്ത് സംഘടിപ്പിച്ചു. ലഭിച്ച 107 അപേക്ഷകളും പരിഗണിച്ചു. അപേക്ഷകളെല്ലാം ജില്ലയിലെ അഞ്ച് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് സൂപ്പര്‍വൈസര്‍മാര്‍ മുഖേന നേരിട്ട് പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് വാങ്ങിയ ശേഷമാണ് അദാലത്തില്‍ പരിഗണിച്ചത്. ഡെപ്യൂട്ടി കളക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്നിവര്‍ സംയുക്തമായി അപേക്ഷകരെ നേരില്‍ കേട്ടു. പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് സെക്രട്ടറി (എല്‍.എസ്.ജി.ഡി) അസിസ്റ്റന്റ് എന്‍ജിനീയര്‍, സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവര്‍ പങ്കെടുത്തു. ലഭിച്ച 107 അപേക്ഷകളില്‍ 12 എണ്ണത്തിന് അനുമതി നല്കി. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആര്.ഡി.ഒ യില്‍ നിന്നും അനമുതി വാങ്ങേണ്ട 18 അപേക്ഷകളും വിവിധ വകുപ്പുകളില്‍ നിന്നും എന്‍.ഒ.സി. ലഭ്യമാക്കേണ്ട അഞ്ച് അപേക്ഷകളും ചട്ടപ്രകാരം ക്രമവല്‍ക്കരണം നടത്തേണ്ട എട്ട് അപേക്ഷകളും കളക്ടറുടെ അനുമതി ലഭ്യമാക്കേണ്ട നാല് അപേക്ഷകളും പ്ലാന്‍ പുനസമര്പ്പിക്കേണ്ട 15 അപേക്ഷകളിന്മേലും തീര്‍പ്പു കല്‍പ്പിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദാലത്തില്‍ നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്.പി. 848/2019)
- Log in to post comments