Skip to main content

നവോദയ വിദ്യാലയത്തിന് അപേക്ഷ ക്ഷണിച്ചു

 

    പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി സൗജന്യമായി മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് ലക്ഷ്യമിട്ട് മാനവവിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.  അടുത്ത അധ്യയന വര്‍ഷത്തിലേയ്ക്കുള്ള ആറാം ക്ലാസ് പ്രവേശനപ്പരീക്ഷയ്ക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  അവസാന തീയതി സെപ്റ്റംബര്‍ 15.
    പ്രവേശനാര്‍ഥികള്‍ തിരുവനന്തപുരം ജില്ലയിലുള്ള സര്‍ക്കാര്‍ / എയ്ഡഡ് / സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകള്‍ എന്നിവയില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ 2019-2020 അധ്യയനവര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും 2007 മേയ് ഒന്നിനും 2011 ഏപ്രില്‍ 30 നും മദ്ധ്യേ ജനിച്ചവരും മൂന്ന്, നാല് ക്ലാസുകളില്‍ തുടര്‍ച്ചയായി പൂര്‍ണ അധ്യയന വര്‍ഷങ്ങള്‍ പഠിച്ചു ജയിച്ചവരും ആയിരിക്കണം.  വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.navodaya.gov.in, www.nvsadmissionclassix.in
  (പി.ആര്‍.പി. 862/2019)

 

date