Skip to main content

നോര്‍ക്ക റൂട്ട്സില്‍ എന്‍.ആര്‍.കെ വനിതാ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു

 
പ്രവാസി വനിതകളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനമായി നോര്‍ക്ക റൂട്ട്സ് ആസ്ഥാനത്ത് എന്‍. ആര്‍. കെ വനിത സെല്‍ രൂപീകരിച്ചു.  നോര്‍ക്ക റൂട്ടസ് റിക്രൂട്ട്മെന്റ് വിഭാഗത്തിലെ ജി.എസ്. പാര്‍വതിയാണ് എന്‍.ആര്‍.കെ വനിതാ സെല്‍ നോഡല്‍ ഓഫീസര്‍.  ഇതുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ടോ ഇ-മെയില്‍/വാട്ട്സാപ്പ് മുഖാന്തരമോ സമര്‍പ്പിക്കാം. ഫോണ്‍: 0471-2770540, മൊബൈല്‍: 9446180540 (വാട്ട്സ് സാപ്പ്), ഇ-മെയില്‍: womencell.norka@kerala.gov.in.
  (പി.ആര്‍.പി. 865/2019)

 

 

 

date