Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

    സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രോഗനിദാന, കായചികിത്സ എന്നീ വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 14ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
  (പി.ആര്‍.പി. 874/2019)

 

date