Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് സംവാദ മത്സരം

 

    കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടക്കുന്ന ജലപാര്‍ലമെന്റിന്റെ പ്രചരണാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്കായി സംവാദ മത്സരം സംഘടിപ്പിക്കുന്നു. ഹരിതകേരളം മിഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ഷെഡ് ഡെവലപ്പമെന്റ് മാനേജ്‌മെന്റ്, ത്രിതല പഞ്ചായത്തുകള്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 17ന് മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജലസുരക്ഷ എന്ന വിഷയത്തിലാണ് സംവാദം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 14ന് മുന്‍പ് സമേേമസസമറമmla@niyamasabha.nic.in എന്ന ഇമെയില്‍ വിലാസത്തില്‍ പേര്, ക്ലാസ്സ്/കോഴ്‌സ്,     സ്‌കൂള്‍/കോളേജ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8301012237, 9995954993.
  (പി.ആര്‍.പി. 875/2019)

 

date