എസ്.സി പ്രമോട്ടര്‍ കരാര്‍ നിയമനം
ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി/പഞ്ചായത്ത് തലത്തില്‍ എസ്.സി പ്രമോട്ടര്‍ നിയമനത്തിന് പട്ടികജാതി യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2020 ഏപ്രില്‍ ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബിരുദധാരികള്‍ക്കും ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ബിരുദാനന്തര ബിരുദം, ബി.എഡ്, എം.എ സോഷ്യോളജി, എം.എസ്.ഡബ്ല്യൂ എന്നീ യോഗ്യതകളുള്ളവര്‍ക്ക് മുന്‍ഗണന. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്ലസ് ടുവും മൂന്നു വര്‍ഷത്തെ സാമൂഹ്യ പ്രവര്‍ത്തന പരിചയവും ഉള്ളവര്‍ക്കായി 20 ശതമാനം ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകളോടൊപ്പം ആഗസ്റ്റ് 30ന് മുന്‍പ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടൂതല്‍ വിവരങ്ങള്‍ക്ക് 0471-2314238.
(പി.ആര്‍.പി. 876/2019)
- Log in to post comments