Skip to main content

പരിശീലന പരിപാടി സംഘടിപ്പിച്ചു

 

    പ്രീ-ടെസ്റ്റ് സെന്‍സസിന്റെ ഭാഗമായി സൂപ്പര്‍വൈസര്‍, എന്യൂമറേറ്റര്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരത സെന്‍സസ് 2021നു മുന്നോടിയായി തിരുവനന്തപുരം നഗരപരിധിയില്‍ ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30വരെ പ്രീ ടെസ്റ്റ് സെന്‍സസ് നടക്കുന്നത്. കുര്യാത്തി, കളിപ്പാന്‍കുളം, കമലേശ്വരം, പഴഞ്ചിറ, അമ്പലത്തറ എന്നീ പ്രദേശങ്ങളെയാണ് പ്രീ-ടെസ്റ്റിനായി തെരഞ്ഞെടുത്തിട്ടുള്ളത്. രണ്ടു ഘട്ടങ്ങളിലായാണ് പ്രീ-ടെസ്റ്റ് നടക്കുക. സെന്‍സസ് ജോയിന്റ് ഡയറക്ടര്‍ ജോസ്.റ്റി. വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍. അജിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
  (പി.ആര്‍.പി. 877/2019)

 

date