ഡാമുകളിലെ ജലനിരപ്പ്: ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍
കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് പറഞ്ഞു. ഡാമുകളിലെ ജലനിരപ്പിന്റെ കാര്യത്തില്‍ നിലവില്‍ ആശങ്കപ്പെടാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും കളക്ടര്‍ പറഞ്ഞു.
അരുവിക്കര ഡാമിന്റെ ഒരു ഷട്ടര്‍ 80 സെന്റീമീറ്റര്‍ തുറന്നിട്ടുണ്ട്. 46.6 സെന്റീമീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ് . പേപ്പാറ ഡാമില്‍ 104.1 മീറ്ററാണ് നിലവില്‍ ജലനിരപ്പ്. 107.5 മീറ്ററാണ് പരമാവധി സംഭരണശേഷി. നെയ്യാര്‍ ഡാമില്‍ 81.5 മീറ്ററാണ് ഇപ്പോള്‍ ജലനിരപ്പ്. 84.75 മീറ്ററാണ് പരമാവധി സംഭരണശേഷി.
നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് 84.4 മീറ്ററിലെത്തുമ്പോഴാണ് ഷട്ടര്‍ ഉയര്‍ത്താറുള്ളത്. എന്നാല്‍ നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഒഴിവാക്കാന്‍ 83.25 മീറ്ററിലെത്തിയാല്‍ വളരെ ചെറിയ തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രണ വിധേയമായി നിലനിര്‍ത്തുന്ന കാര്യം ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.
(പി.ആര്.പി. 880/2019)
- Log in to post comments