ദുരിതപ്രദേശങ്ങളിലേക്ക് അനന്തപുരിയുടെ സഹായപ്രവാഹം
· ജില്ലാ ഭരണകൂടം ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ മികച്ച പ്രതികരണം
· സര്‍ക്കാര്‍ നടപടികള്‍ മാതൃകാപരമെന്ന് ശശി തരൂര്‍എം.പി
അതിരൂക്ഷമായമഴക്കെടുതിയില്ദുരിതമനുഭവിക്കുന്നവരെസഹായിക്കുന്നതിനായിഅവശ്യസാധനങ്ങള് എത്തിക്കാന്‍ ജില്ലാ ഭരണകൂടം എസ്.എം.വി സ്കൂളില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ പൊതുജനങ്ങളുടെ മികച്ച പ്രതികരണം. ആദ്യ ദിനം സഹായവുമായി നിരവധി പേരാണ് ഇവിടേക്കെത്തിയത്. ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളിസുരേന്ദ്രന് കളക്ഷന്‍ കേന്ദ്രം സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശം നല്കി. ആവശ്യമുള്ളസാധനങ്ങള്‍ ഇവിടേക്കെത്തിക്കാന്‍ എല്ലാവരുംമുന്നിട്ടിറങ്ങണമെന്ന്ജില്ലാകളക്ടര്കെ. ഗോപാലകൃഷ്ണനും അഭ്യര്‍ഥിച്ചു.
സംസ്ഥാനത്താകെസര്ക്കാര് സംവിധാനങ്ങള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രളയത്തെ നേരിടാന്‍ സര്ക്കാര്കൈക്കൊണ്ട നടപടികള്‍ മാതൃകാപരമാണെന്നും കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് ശശി തരൂര്‍എം.പി പറഞ്ഞു. അപകടം സംഭവിച്ച കൂടപ്പിറപ്പുകള്ക്ക്കൂടുതല് സഹായം എത്തിക്കാന്‍ വ്യക്തികളും സംഘടനകളും തയ്യാറാകണമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. കളക്ഷന്‍ സെന്ററിന്റെ ഏകോപനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെമേല്നോട്ടത്തിലാണ് നടക്കുന്നത്. വോളണ്ടിയര്മാരായിവിദ്യാര്ത്ഥികളും സന്നദ്ധപ്രവര്ത്തകരുംരംഗത്തുണ്ട്.
കുടിവെള്ളം, ഡ്രൈ ഫുഡ്സ്, കുട്ടികള്ക്കുള്ളആഹാര പദാര്‍ത്ഥങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, ബെഡ്ഷീറ്റ്, സോപ്പ്, ഡെറ്റോള്‍, കൊതുകുവല, ബ്ലീച്ചിംഗ് പൗഡര്‍, മെഴുകുതിരി, മരുന്നുകള്തുടങ്ങിയവയാണ് കളക്ഷന്‍ കേന്ദ്രത്തിലേക്ക്ആവശ്യമുള്ളത്. മറ്റ്ആവശ്യ സാധനങ്ങളുംഎത്തിക്കാം.
(പി.ആര്.പി. 881/2019)
- Log in to post comments