Skip to main content

കളക്ഷന്‍ സെന്ററിലേക്ക് സഹായമൊഴുകുന്നു; നന്ദിയറിയിച്ച് കളക്ടര്‍

 

    മഴക്കെടുതിയില്‍ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായിതിരുവനന്തപുരംജില്ലാ ഭരണകൂടം എസ്.എം.വി സ്‌കൂളില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ അവശ്യ സാധനങ്ങളെത്തിക്കുന്ന ഏവര്‍ക്കും നന്ദിയറിയിക്കുന്നതായി കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. കളക്ഷന്‍ സെന്ററിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.സേവനത്തിനെത്തിയവിദ്യാര്‍ത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. സഹായം നല്‍കാന്‍ താത്പര്യമുള്ളവര്‍ എത്രയുംവേഗം കളക്ഷന്‍ പോയിന്റില്‍ എത്തിക്കണം.
    ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഏറ്റവും അവശ്യംവേണ്ട സാധനങ്ങളാണ് ആദ്യമെത്തിക്കേണ്ടത്. മഴക്കെടുതിമൂലമുള്ള നാശനഷ്ടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായശേഷമുള്ള സ്ഥിതിഗതികള്‍ സസൂക്ഷ്മം ജില്ലാ ഭരണകൂടംവിലയിരുത്തിയിരുന്നു. മറ്റുജില്ലകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് കളക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപംനല്‍കിയത്. ആദ്യദിനം തന്നെ ആറരടണ്‍ അവശ്യവസ്തുക്കള്‍ കയറ്റിഅയക്കാനായത് വലിയ നേട്ടമാണ്. വരുംദിവസങ്ങളിലും മികച്ച പിന്തുണയുണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

    സബ്കളക്ടര്‍കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കളക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിദ്യാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും അവശ്യവസ്തുക്കള്‍ ഇനംതിരിച്ച് പാക്കിംഗ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
(പി.ആര്‍.പി. 883/2019)

 

date