Post Category
ദുരിതാശ്വാസ ധനസഹായം; അപേക്ഷ ഫോറമുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധം
പ്രളയബാധിതര്‍ക്ക് ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറമുണ്ടെന്നും പൂരിപ്പിച്ച അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുമെന്നുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് അക്ഷയ ചീഫ് കോ-ഓര്‍ഡിനേറ്ററായ ജില്ലാ കളക്ടര്‍ അറിയിച്ചു.
അപേക്ഷാ ഫോറത്തിന്റെ മാതൃക ഉള്‍പ്പെടെ വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് അക്ഷയ മിഷന് ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. ഇപ്പോള്‍ പ്രചരിക്കുന്ന രീതിയിലുള്ള അപേക്ഷ ഫോറം അക്ഷയ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുകയോ പൂരിപ്പിച്ചവ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.
date
- Log in to post comments