Post Category
ഇക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്തു
ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍, ഉത്പാദന ഉപാധികള്‍ എന്നിവയുടെ സംഭരണവും വിപണനവും ലക്ഷ്യമിട്ട് കിഴുവിലത്ത് ആരംഭിച്ച ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും നാളികേര വികസന സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ഇക്കോ ഷോപ്പ് ആരംഭിച്ചത്. പഞ്ചായത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍, വിത്ത്, വളം എന്നിവയും കാര്‍ഷിക ഉപകരണങ്ങളും ഇവിടെ നിന്നും മിതമായ നിരക്കില്‍ ലഭിക്കും. കൂടാതെ ഓണം വിപണി ലക്ഷ്യമിട്ട് ഇക്കോ ഷോപ്പിനോടു ചേര്‍ന്ന് ആഴ്ച ചന്തയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചടങ്ങില്‍ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് എ. അന്‍സാര്‍, കൃഷി ഓഫീസര്‍ അബിത, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 926/2019)
date
- Log in to post comments