മുദാക്കല്‍ പഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു
മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂള്‍ ഹാള്‍, വി.ഇ.ഒ ഓഫീസ്, വനിതാ ക്യാന്റീന് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും വനിതാ കാന്റീനില്‍ നിര്‍മ്മിച്ച കടമുറികളോടു കൂടിയ ഉത്്പാദന വിപണന കേന്ദ്രത്തിന്റെ മന്ദിരോദ്ഘാടനവും നടന്നു. 40 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ബഡ്സ് സ്കൂള്‍ ഹാള്‍, വി.ഇ.ഒ ഓഫീസ്, വനിതാ കാന്റീന് എന്നിവയുടെ ഉദ്ഘാടനം ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശും വനിതാ കാന്റീന്, ഉത്പാദന വിപണന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയും നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വനിതാ കാന്റീന് പ്രവര്‍ത്തനം. പൊതുജനങ്ങളുടെ സൗകര്യാര്‍ഥം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനോട് ചേര്‍ന്നാണ് വി.ഇ.ഒ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റ് ആര്.എസ്. വിജയകുമാരി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.പി. 937/2019)
- Log in to post comments