Skip to main content

പരശുവയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസിന്  പുതിയ ക്ലാസ് മുറികള്‍

 

പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രകാരം പരശുവയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിന് പുതിയ രണ്ട് ക്ലാസ് മുറികള്‍ നിര്‍മിച്ചു നല്‍കി. ഭാവിയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമാക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം. കുട്ടികള്‍ക്കിഷ്ടമാകുന്ന തരത്തിലുള്ള ചിത്രങ്ങളും ക്ലാസ് മുറികളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 19 ലക്ഷം രൂപയാണ് നിര്‍മാണചെലവ്. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്തി വിദ്യാര്‍ത്ഥികളെ ഇത്തരം സ്‌കൂളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് അവര്‍ പറഞ്ഞു.

    പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുസ്മിത, പഞ്ചായത്തംഗങ്ങളായ വൈ.സതീഷ്,  കെ.നിര്‍മലകുമാരി, സാവിത്രികുമാരി, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date