Skip to main content

പൂക്കളമൊരുക്കാൻ കയ്പമംഗലം ഫിഷറീസ് സ്‌കൂളിന്റെ ചെണ്ടുമല്ലി

ഓണത്തിന് പൂക്കളമൊരുക്കാൻ പൂ കൃഷിയുമായി സ്‌കൂൾ വിദ്യാർത്ഥികൾ. കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഇരുനൂറോളം വിദ്യാർത്ഥികളാണ് ചെണ്ടുമല്ലി വിരിയിച്ച് വിസ്മയം തീർക്കുന്നത്. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കൃഷി. ബാംഗ്ലൂരിൽ നിന്ന് ഇറക്കുമതി ചെയ്ത ഹൈബ്രോയ്ഡ് വിഭാഗത്തിൽ പെട്ട ആയിരം തൈകൾ ആണ് നട്ടത്. 300 കിലോ പൂക്കൾ വിളവെടുക്കാനാകുമെന്ന് അദ്ധ്യാപിക എം. എസ് ബീന പറഞ്ഞു. മുൻവർഷങ്ങളിൽ 800 കിലോ പൂക്കൾവരെ വിളവെടുത്തു. കഴിഞ്ഞ വർഷം വിതച്ചെങ്കിലും പ്രളയത്തിൽ നശിച്ചു പോയി. 2015ലാണ് സ്‌കൂളിൽ പച്ചക്കറി, പൂ കൃഷി ഇറക്കാൻ തീരുമാനിക്കുന്നത്. രാമത്ത് ജോഷി എന്നയാളുടെ തരിശായി കിടന്ന നിലം ഇതിനായി തെരഞ്ഞെടുത്തു. കാട് പിടിച്ചു കിടന്ന സ്ഥലം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ മികച്ച വിളനിലമായി. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് ആണ് ഇറിഗേഷനുള്ള സഹായം നൽകിയത്. കൃഷിഭവൻ ഓഫീസർ അനില കൃഷിയ്ക്ക് വേണ്ട മാർഗനിർദേശങ്ങൾ കൊടുത്ത് വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകി. പൂകൃഷിക്കൊപ്പം തക്കാളി, വെണ്ട, വഴുതന,കപ്പ,പച്ചമുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വരുംവർഷങ്ങളിൽ കൂടുതൽ പൂകൃഷി ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഇവർ. വഴുതന,കപ്പ,പച്ചമുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വരുംവർഷങ്ങളിൽ കൂടുതൽ പൂകൃഷി ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഇവർ.
 

date