Skip to main content

സ്ഥാനാര്‍ത്ഥികളുടെ പ്രചാരണച്ചിലവ്; ആദ്യഘട്ട പരിശോധന നടത്തി

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രചാരണച്ചിലവുകളുടെ ആദ്യഘട്ട പരിശോധന ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്നു. ഉപതിരഞ്ഞെടുപ്പിന്‍റെ ചിലവ് നിരീക്ഷകന്‍ എന്‍. അശോക് ബാബുവിന്‍റെ  നേതൃത്വത്തിലായിരുന്നു പരിശോധന.

സ്ഥാനാര്‍ത്ഥികളും ഏജന്‍റുമാരും ഹാജരായി ആദ്യഘട്ട ചിലവുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചു. പ്രചാരണച്ചിലവു സംബന്ധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മതിയായ രേഖകള്‍ എത്തിക്കാതിരുന്ന സ്ഥാനാര്‍ഥികള്‍ രണ്ടാം ഘട്ട ചിലവ് പരിശോധന നടക്കുന്ന സെപ്റ്റംബര്‍ 16ന് ഹാജരാക്കണമെന്നും നിരീക്ഷകന്‍ നിര്‍ദേശിച്ചു.

ഉപതിരഞ്ഞെടുപ്പിന്‍റെ പൊതു നിരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്‍, വരണാധികാരി എസ്. ശിവപ്രസാദ്, ഉപവരണാധികാരി ഇ. ദില്‍ഷാദ്, തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണത്തിന്‍റെ നോഡല്‍ ഓഫീസര്‍ റേച്ചല്‍ ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  
 

date