Skip to main content

ഉപതിരഞ്ഞെടുപ്പ്;  നിരീക്ഷകരെ കാണാം

പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികളും ആക്ഷേപങ്ങളും നിര്‍ദേശങ്ങളുമുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകരെ അറിയിക്കാം. പൊതു നിരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്‍, ചിലവ് നിരീക്ഷകന്‍ എന്‍. അശോക് ബാബു എന്നിവര്‍ നാട്ടകം ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ പത്തുവരെയാണ് സന്ദര്‍ശകരെ കാണുക. ഫോണ്‍ മുഖനയും ഇവരെ ബന്ധപ്പെടാം. നമ്പരുകള്‍- ഡോ. പൂര്‍ണിമ ചൗഹാന്‍-9400270315, എന്‍. അശോക് ബാബു- 9400120316.
 

date