Skip to main content

പോളിംഗ് ജോലിക്ക്  812 ഉദ്യോഗസ്ഥര്‍

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്‍റെ പോളിംഗ് ജോലിക്കായി  812 ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍, രണ്ടാം പോളിംഗ് ഓഫീസര്‍, മൂന്നാം പോളിംഗ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒരു ബൂത്തില്‍ നാല് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.

ഇതനുസരിച്ച് മണ്ഡലത്തിലെ 176 ബൂത്തുകളില്‍ ആകെ 704 ഉദ്യോഗസ്ഥരെയാണ് വേണ്ടത്. ഇതിനു പുറമെ 40 ശതമാനം ഉദ്യോഗസ്ഥരെക്കൂടി അധികമായി ഉള്‍പ്പെടുത്തിയാണ് ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയിട്ടുള്ളത്. രണ്ടാം ഘട്ട റാന്‍ഡമൈസേഷനില്‍ റിസര്‍വ് ഉദ്യോഗസ്ഥരുടെ എണ്ണം 15 ശതമാനമായി കുറച്ച് 812 പേരെ പോളിംഗിനായി നിയോഗിക്കും

date