Post Category
എല്ലാ അംഗങ്ങള്‍ക്കുംഉത്സവബത്ത നല്‍കി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്
ഓണത്തോടനുബന്ധിച്ച് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ 45,000 പേര്‍ക്ക് ഉത്സവബത്ത വിതരണം ചെയ്തതായി ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അറിയിച്ചു. സജീവ അംഗങ്ങള്‍ക്ക് 6000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 2000 രൂപയും വീതമാണ് വിതരണം ചെയ്തത്. ഓണത്തിനുമുന്‍പ് എല്ലാ ക്ഷേമാനുകൂല്യങ്ങളും നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പിലാക്കിയതായും ക്ഷേമനിധി ബോര്‍ഡ് അറിയിച്ചു.
(പി.ആര്‍.പി. 1028/2019)
date
- Log in to post comments